Muslim league has built a bridge in Vadakara. This newly constructed bridge has become ridiculous by its construction.
മഴക്കാലത്തെ ദുരിതയാത്രക്ക് വിരാമമിട്ട് ആവിക്കല്‍ പ്രദേശവും മുകച്ചേരി ഭാഗവും തമ്മില്‍ ബന്ധിപ്പിച്ച് മുസ്ലിം ലീഗ് നിര്‍മിച്ച പാലമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. മഴക്കാലത്ത് ആവിത്തോടില്‍ വെള്ളം നിറഞ്ഞാല്‍ ആവിക്കലും മുകച്ചേരിയും രണ്ടായി വിഭജിക്കപ്പെടും. റേഷന്‍ കടയിലേക്കും ഫിഷറീസ് ഡിസ്‌പെന്‍സറിയിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും എത്തിപ്പെടേണ്ട ആവിക്കല്‍, കുരിയാടി പ്രദേശത്തുകാര്‍ക്കും കുരിയാടിയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോകുന്നവര്‍ക്കും മറ്റും മഴക്കാല യാത്ര ദുരിതപൂര്‍ണമായിരുന്നു.